ലോക അരിവിപണിയിൽ ഇന്ത്യയുടെ കരുത്ത് വർധിക്കുന്നു; ഉൽപ്പാദനം റെക്കോർഡിൽ
അരിയുൽപ്പാദനത്തിൽ ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി പുറത്തുവന്ന റിപ്പോർട്ട്. 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ അരിയുൽപ്പാദനം 15.4 കോടി ടണ്ണിലെത്തിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
Nov 18, 2026, 21:33 IST
ഡൽഹി : അരിയുൽപ്പാദനത്തിൽ ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി പുറത്തുവന്ന റിപ്പോർട്ട്. 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ അരിയുൽപ്പാദനം 15.4 കോടി ടണ്ണിലെത്തിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉൽപ്പാദനത്തിൽ ഏകദേശം 50 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
ലോകത്തിലെ അരി വ്യാപാരത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്കാണുള്ളത്. ആഗോള അരി കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും ഇന്ത്യയിൽനിന്നാണെന്നാണ് കണക്ക്. രാജ്യത്തെ കയറ്റുമതി 2.23 കോടി ടണ്ണിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഉൽപ്പാദനം വർധിക്കുന്നതിനൊപ്പം സംഭരണച്ചെലവും ജലസ്രോതസ്സുകളുടെ ഉപയോഗവും സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്. അരിക്കൊപ്പം പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വിളകളുടെ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കണമെന്ന ചർച്ചയും ശക്തമാകുകയാണ്