ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വികസനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അത്തരമൊരു പേര് ഇടണമായിരുന്നു. അയപ്പ സംഗമം നടത്തിയത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത്തരമൊരു പരിപാടി ഇടത് സര്‍ക്കാരിന്റെ കാലത്ത് നടത്തരുതായിരുന്നു. ആഗോള അയ്യപ്പസംഗമത്തിലെ സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്.