തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു ; പ്രതിയ്ക്കായി അന്വേഷണം

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

 

പനച്ചമൂട് ജംഗ്ഷന് സമീപം ബസ് തിരിക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ബസിന് മുന്നിലേക്കെത്തുകയും ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

കേരള-തമിഴ്നാട് അതിര്‍ത്തിയായ പനച്ചമൂടിന് സമീപം പുലിയൂര്‍ശാലയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ ബൈക്കിലെത്തിയ യുവാവിന്റെ ആക്രമണം. മാര്‍ത്താണ്ടത്തു നിന്നും പനച്ചമൂട്ടിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വനിതകള്‍ക്കായുള്ള സൗജന്യ ബസിന് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആക്രമണമുണ്ടായത്.

പനച്ചമൂട് ജംഗ്ഷന് സമീപം ബസ് തിരിക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ബസിന് മുന്നിലേക്കെത്തുകയും ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനുശേഷം ബൈക്കില്‍ പോയ യുവാവ്. കല്ലുമായെത്തി ബസിന്റെ മുന്‍ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു.  അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.