ഒരു ഗ്ലാസ് പാലിന് 18 , മസാലദോശയ്ക്ക് 50; സർക്കാർ അതിഥിമന്ദിരങ്ങളിലെ ഭക്ഷണത്തിന് ഇനി ചെലവേറും
ടൂറിസം വകുപ്പിന് കീഴിലുള്ള സർക്കാർ അതിഥിമന്ദിരങ്ങളിലെ ഭക്ഷണത്തിന് ഇനി ചെലവ് കൂടും. ഗവ. ഗസ്റ്റ് ഹൗസ്, യാത്രിനിവാസ്, കേരള ഹൗസ് എന്നിവിടങ്ങളിലെ ഭക്ഷ്യവിഭവങ്ങൾക്കാണ് വില കൂട്ടിയത്. 2017-ൽ നിശ്ചയിച്ച വിലയായിരുന്നു നിലവിൽ
കാസർകോട്: ടൂറിസം വകുപ്പിന് കീഴിലുള്ള സർക്കാർ അതിഥിമന്ദിരങ്ങളിലെ ഭക്ഷണത്തിന് ഇനി ചെലവ് കൂടും. ഗവ. ഗസ്റ്റ് ഹൗസ്, യാത്രിനിവാസ്, കേരള ഹൗസ് എന്നിവിടങ്ങളിലെ ഭക്ഷ്യവിഭവങ്ങൾക്കാണ് വില കൂട്ടിയത്. 2017-ൽ നിശ്ചയിച്ച വിലയായിരുന്നു നിലവിൽ. സ്വകാര്യ ഹോട്ടലുകളെ അപേക്ഷിച്ച് നിരക്ക് ഇപ്പോഴും കുറവാണ്.
10 രൂപയ്ക്ക് ലഭിച്ചിരുന്ന ചായയ്ക്ക് ഇനി 12 രൂപ നൽകണം. കാപ്പി 12-ൽനിന്ന് 15 ആയി. ഒരു ഗ്ലാസ് പാലിന് 18 രൂപ നൽകണം. ഇതുവരെ 15 രൂപയായിരുന്നു. ഫ്രഷ് ഫ്രൂട്ട് ജ്യൂസ് വലിയ ഗ്ലാസിന് 35 രൂപയായിരുന്നത് 43 ആയി. നാരങ്ങവെള്ളം 12-ൽനിന്ന് 15 ആയി. കുപ്പിവെള്ളത്തിന് എംആർപി പ്രകാരമുള്ള വില നൽകിയാൽ മതി.
സൂപ്പുകൾക്കും വിലകൂടി. മിക്‌സഡ് വെജിറ്റബിൾ, കാരറ്റ്, തക്കാളി സൂപ്പുകൾക്ക് 25 രൂപയ്ക്ക് പകരം ഇനി 31 രൂപ നൽകണം. 35 രൂപയായിരുന്ന സ്വീറ്റ് കോൺ ചിക്കൻ സൂപ്പിന് 43 രൂപയായി. മട്ടൺ സൂപ്പിന് 50 രൂപ നൽകണം.
മറ്റിനങ്ങളുടെ പുതിയ നിരക്ക്: പഴയത് ബ്രായ്ക്കറ്റിൽ
• പൂരിമസാല സെറ്റ് -27 രൂപ (22).
• ദോശ/ഇഡ്ഡലി സെറ്റ് -68 രൂപ (55)
• വട- 15 രൂപ (12) *മസാലദോശ-50 രൂപ (40)
• മുട്ടമസാല, മുട്ടക്കറി-43 രൂപ (35)
• ഫ്രൈഡ് എഗ്ഗ്, ഓംലറ്റ്, സ്‌ക്രാംബിൾഡ് എഗ്ഗ് -27 രൂപ (22)
• വെജിറ്റേറിയൻ ഊൺ- 75 രൂപ (60)
• ചിക്കൻ/മിക്‌സഡ് ഫ്രൈഡ് റൈസ് -100 രൂപ (80)
• ചിക്കൻ ബിരിയാണി-137 രൂപ (110)
• മട്ടൺ ബിരിയാണി-162 രൂപ (130)
• പൊറോട്ട, ചപ്പാത്തി, പാലപ്പം, അപ്പം-12രൂപ (10)
• മിക്‌സഡ് വെജിറ്റബിൾ കറി 37 രൂപ (30)
• മട്ടർ പനീറിന് 81 രൂപ (65)
• മഷ്‌റൂം മസാലയ്ക്ക് 106 രൂപ (85)
• മീൻകറി -87 രൂപ (70)
• ഫിഷ് ഫ്രൈ, ഫിഷ് മോളി, ചിക്കൻ കുറുമ, ചിക്കൻ മസാല, ചിക്കൻ ഫ്രൈ, ചിക്കൻസ്റ്റ്യൂ, ചില്ലി ചിക്കൻ-93 രൂപ (75)
• കരിമീൻ പൊള്ളിച്ചത്- 125 രൂപ (100)
• മട്ടൺ ഫ്രൈ, സ്റ്റ്യൂ, കുറുമ, മസാലക്കറി -125 രൂപ (100 രൂപ)
• 87 രൂപ നൽകിയാൽ ബീഫ് കറി റോസ്റ്റ്, ചില്ലിയോ ഫ്രൈ -87 രൂപ (70)