1500 കോടി തരണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്; വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍

മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ പിന്‍മാറാനാകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സര്‍ക്കാര്‍.

 

പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും പിഎം പോഷന്‍ പദ്ധതിയില്‍ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീന്‍ ദില്ലിയില്‍ പറഞ്ഞതായാണ് വിവരം.

വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കാനുള്ള 1500 കോടി തരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി എന്‍ ഷംസുദ്ദീന്‍ എസ്എസ്‌കെ ഇനത്തില്‍ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടത്. 

പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും പിഎം പോഷന്‍ പദ്ധതിയില്‍ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീന്‍ ദില്ലിയില്‍ പറഞ്ഞതായാണ് വിവരം. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോവാന്‍ കഴിയില്ലെന്ന നിലപാടില്‍ തുടരുമ്പോഴാണ് മന്ത്രിയുടെ നിലപാട്. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ പിന്‍മാറാനാകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സര്‍ക്കാര്‍.