കൊച്ചിയില്‍ അങ്കണവാടിയിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം
കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്
Updated: Jun 22, 2026, 10:42 IST
കുട്ടി ശാരീരിക അസ്വസ്ഥതള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്
കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്.കുട്ടി ശാരീരിക അസ്വസ്ഥതള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് എളമക്കര പൊലീസ് കേസെടുത്തത്.