വിളിച്ചപ്പോൾ ഫോൺ എടുത്തില്ല ; ആൺസുഹൃത്തിനെ വാട്‌സ്ആപ്പ് കോൾ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു
Jul 30, 2025, 14:21 IST
തൃശ്ശൂർ : തൃശ്ശൂർ കൈപ്പമംഗലത്ത് ആൺസുഹൃത്തിനെ വാട്‌സ്ആപ്പ് കോൾ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു. സുഹൃത്ത് ഫോൺ എടുക്കാത്തതായിരുന്നു 18കാരിയുടെ ആത്മഹത്യയ്ക്ക് പ്രകോപനമായത്. കഴിഞ്ഞ 25ന് ആയിരുന്നു പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്.
ആൺസുഹൃത്ത് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.