കോഴിക്കോട് വളർത്തുപൂച്ചയെ വിഴുങ്ങി ഭീമൻ പെരുമ്പാമ്പ് 

കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങിയ നിലയിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി. തെരുവുനായ്ക്കളുടെ ശല്യം ഭയന്നാണ് ഉടമസ്ഥർ വളർത്തുപൂച്ചയെ കോഴിക്കൂട്ടിൽ അടച്ചിട്ടിരുന്നത്. എന്നാൽ, രാത്രിയിൽ കോഴിക്കൂട്ടിലേക്ക് ഇരതേടിയെത്തിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങുകയായിരുന്നു. കൂട്ടിനുള്ളിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന പാമ്പിനെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരയെ വിഴുങ്ങിയതിനെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു പാമ്പ്.

 

 കോഴിക്കോട് : കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങിയ നിലയിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി. തെരുവുനായ്ക്കളുടെ ശല്യം ഭയന്നാണ് ഉടമസ്ഥർ വളർത്തുപൂച്ചയെ കോഴിക്കൂട്ടിൽ അടച്ചിട്ടിരുന്നത്. എന്നാൽ, രാത്രിയിൽ കോഴിക്കൂട്ടിലേക്ക് ഇരതേടിയെത്തിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങുകയായിരുന്നു. കൂട്ടിനുള്ളിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന പാമ്പിനെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരയെ വിഴുങ്ങിയതിനെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു പാമ്പ്. പൂച്ചയെ വിഴുങ്ങിയതിനാൽ പാമ്പിന് വേഗത്തിൽ രക്ഷപ്പെടാനോ സാധിച്ചില്ല.

വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി കൊണ്ടുപോയി. സമീപകാലത്തായി ജനവാസ മേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും, വളർത്തുമൃഗങ്ങളെ സൂക്ഷിക്കുമ്പോൾ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.