തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോർച്ചയെന്ന് സംശയം.അത്യാഹിത വിഭാഗത്തിന് കീഴിലുള്ള യെല്ലോ സോണിലാണ് ഗ്യാസ് ലീക്ക് ഉണ്ടായതായി സംശയിക്കുന്നത്.

 

ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസ്സവും വലിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോർച്ചയെന്ന് സംശയം.അത്യാഹിത വിഭാഗത്തിന് കീഴിലുള്ള യെല്ലോ സോണിലാണ് ഗ്യാസ് ലീക്ക് ഉണ്ടായതായി സംശയിക്കുന്നത്.ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസ്സവും വലിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്

ഉടൻ തന്നെ ആശുപത്രി അധികൃതർ ജാഗ്രത പാലിക്കുകയും രോഗികളെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. എയർകണ്ടീഷണർ സംവിധാനങ്ങളിലോ ഓക്സിജൻ സപ്ലൈ ലൈനുകളിലോ ഉള്ള തകരാറാണോ അതോ മറ്റെന്തെങ്കിലും പുകയോ വാതകമോ ആണോ ചോർന്നത് എന്ന് കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്.