മാലിന്യമുക്ത കേരളം: മലപ്പുറത്ത് നാലു ദിവസത്തെ ശുചീകരണ കാംപയിൻ ആരംഭിച്ചു
ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിൻ ആരംഭിച്ചു . ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു . മാർച്ച് 30 ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ശുചീകരണ പരിപാടികൾ.
Mar 14, 2025, 15:51 IST
മലപ്പുറം : ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിൻ ആരംഭിച്ചു . ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു . മാർച്ച് 30 ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ശുചീകരണ പരിപാടികൾ. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനും സംസ്‌കരണത്തിനും സംവിധാനമുണ്ട്.
‘പക്ഷെ, പലരും അലക്ഷ്യമായി മാലിന്യം വലിച്ചെറിയും. ഇത് പൂർണമായും ഇല്ലാതാവണം’. സമ്പൂർണമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും കലക്ടർ വി ആർ വിനോദ് പറഞ്ഞു.