സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ

റെയിൽവേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. അഷ്ടമുടി സ്വദേശി അബ്ദുൽ സലാമാണ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായത്. കൊല്ലം കേരളപുരത്തു നിന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

കൊല്ലം കേരളപുരത്തു നിന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം : റെയിൽവേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. അഷ്ടമുടി സ്വദേശി അബ്ദുൽ സലാമാണ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായത്. കൊല്ലം കേരളപുരത്തു നിന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയോടെയാണ് പ്രതി ലോക്കപ്പിൽ നിന്നും ചാടിപ്പോയത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായിട്ടാണ് അബ്ദുള്‍ സലാമിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ഒരു ഫോണ്‍ കൊല്ലത്തു നിര്‍ത്തിയിട്ടിരുന്ന പാലരുവി എക്‌സ്പ്രസില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടര്‍ന്ന് കഞ്ചാവ് കൈവശം വച്ചതിനും മോഷണത്തിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പിലാക്കി. എന്നാല്‍ പൂട്ടാന്‍ മറന്നതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ചാടിപ്പോകുകയായിരുന്നു.