വെെക്കം താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിന് മുന്നിൽ കൂട്ടത്തല്ല് ; 12 പേർക്കെതിരേ കേസ്

വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലിൽ  കണ്ടാലറിയാവുന്ന 12 പേർക്കെതിരേ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഞ്ചുപേരെ ചോദ്യംചെയ്തു.ഇവരിൽ രണ്ടുപേരെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

 

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലിൽ  കണ്ടാലറിയാവുന്ന 12 പേർക്കെതിരേ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഞ്ചുപേരെ ചോദ്യംചെയ്തു.ഇവരിൽ രണ്ടുപേരെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയുമാണ്. ഇവരെ കൂടുതൽ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30-ന് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നിലായിരുന്നു സംഭവം.

വൈക്കം ചെമ്മനത്തുകരയിൽ രണ്ടുവിഭാഗം തമ്മിൽ രാത്രി 9.30-ഓടെ സംഘർഷമുണ്ടായി. സംഘർഷത്തിൽ പരിക്കേറ്റ 80-കാരൻ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർകൂടി ആശുപത്രിയിൽ ചികിത്സ തേടി. ഇവരോടൊപ്പം യുവാക്കളും പുരുഷന്മാരും ആശുപത്രിയിലെത്തി. തുടർന്ന് 11.30-ഓടെ ഇരുവിഭാഗമായി തിരിഞ്ഞ് ഇവർ ഏറ്റുമുട്ടുകയായിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുവിഭാഗം ആളുകളും പിരിഞ്ഞുപോയത്. ആശുപത്രിയിൽ 2800 രൂപയുടെ നാശനഷ്ടം വരുത്തിയതായും, സുരക്ഷാജീവനക്കാരനായ ബാബുവിനെ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു.