സന്നിധാനത്തെ  ഭക്തിസാന്ദ്രമാക്കി ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ  'ഗാനാഞ്ജലി' 

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആത്മീയ നിർവൃതി നൽകിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച 'ഗാനാഞ്ജലി' ശ്രദ്ധേയമായി.

 

ശബരിമല  : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആത്മീയ നിർവൃതി നൽകിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച 'ഗാനാഞ്ജലി' ശ്രദ്ധേയമായി. തീർത്ഥാടകരുടെ മനസ്സിൽ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് ഫയർഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയത്. 

വിവിധ ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയിൽ കാഴചവച്ച കലാവിരുന്ന്, ശബരിമല ദർശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു. 

സന്നിധാനം ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പെഷ്യൽ ഓഫീസർമാരായ സൂരജിന്റെയും അർജുൻ കൃഷ്ണന്റെയും നേതൃത്വത്തിൽ നിലവിളക്ക് തെളിച്ചുകൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ വി.എസ് ലിവിൻസൺ, കെ. ലിനിൻ, എം.ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ്  ഗാനങ്ങൾ അവതരിപ്പിച്ചത്.