ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നിസ്സാര പരിക്ക്

എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.പത്തനംതിട്ട എം.സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്കൂള്‍ ജംഗ്ഷനില്‍ വെച്ച്‌ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

സുകുമാരൻ നായരുടെ മൂക്കിന് നേരിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

പന്തളം: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.പത്തനംതിട്ട എം.സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്കൂള്‍ ജംഗ്ഷനില്‍ വെച്ച്‌ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ സുകുമാരൻ നായരുടെ മൂക്കിനാണ് പരിക്കേറ്റത്.  അദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ പന്തളം എൻ.എസ്.എസ് മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ എത്തിച്ചു. ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

സുകുമാരൻ നായരുടെ മൂക്കിന് നേരിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.