കൈയടിയൊന്നും വേണ്ട ; സംസാരിക്കവെ കൈയടിച്ച ഭരണപക്ഷത്തെ തിരുത്തി ജി. സുധാകരൻ 

 നിയമസഭയിൽ കൈയടിച്ച ഭരണപക്ഷത്തെ തിരുത്തി ജി. സുധാകരൻ എംഎൽഎ. സുധാകരൻ സംസാരിക്കവെ കൈയടിച്ച ഭരണപക്ഷത്തോട്  "കൈയടിയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 

തിരുവനന്തപുരം:നിയമസഭയിൽ കൈയടിച്ച ഭരണപക്ഷത്തെ തിരുത്തി ജി. സുധാകരൻ എംഎൽഎ. സുധാകരൻ സംസാരിക്കവെ കൈയടിച്ച ഭരണപക്ഷത്തോട്  "കൈയടിയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മഞ്ഞക്കുറ്റി ഒരടി മുന്നോട്ട് വച്ചതുകൊണ്ടാണ് രണ്ടടി പിന്നോട്ട് വയ്ക്കേണ്ടിവന്നത്. സജി ചെറിയാന്‍റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയാണ്. തിരിച്ചടി അന്നേ ഉറപ്പിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാംസ്ക്കാരിക നായകരുടെ കാലുനക്കികളെന്നാണ് പുതിയ സർക്കാരിനെക്കുറിച്ച് തുടക്കത്തിൽ തന്നെയുള്ള അഭിപ്രായമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.