നേരെക്കടവ് - മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലുള്ള പരിഭവം പങ്കുവെച്ച്  ജി സുധാകരന്‍

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍ പരിഭവുമായി ജി സുധാകരന്‍ എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം അനുവദിച്ചതും ത

 

ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയും പിന്നെ സംഘാടകർക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ഗംഭീരമായി നടത്തി

കൊച്ചി: ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍ പരിഭവുമായി ജി സുധാകരന്‍ എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം അനുവദിച്ചതും തറക്കില്ലട്ടതെന്നും സുധാകരന്‍ പറഞ്ഞു. പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയും പിന്നെ സംഘാടകർക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ഗംഭീരമായി നടത്തി. പാലത്തോട് ജനങ്ങളുടെ ഇഷ്ടം ആൾക്കൂട്ട വലിപ്പത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ് എന്നാണ് ഫേസ്ബുക്കിൽ ജി സുധാകരൻ കുറിച്ചിരിക്കുന്നത്.