സംസ്ഥാനത്ത് ഇന്ധന പമ്പുകളിൽ മിന്നൽ പരിശോധന

 കർണാടകയിൽ പെട്രോളിൽ നിർദിഷ്ട അളവിലും കൂടുതലായി എഥനോൾ കലർത്തുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ, കേരളത്തിലും കടുത്ത പരിശോധനകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് പ്രധാന ജില്ലകളിലെ പമ്പുകളിൽ നിന്നായി പെട്രോളിയം ഓയിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആറ് പ്രധാന സാമ്പിളുകൾ ശേഖരിച്ചു. മുൻവിധികളോടെയുള്ള നടപടിയല്ലിതെന്നും എന്നാൽ പരിശോധനാ ഫലത്തിൽ എഥനോളിന്റെ അളവ് പരിധിക്കപ്പുറമാണെന്ന് വ്യക്തമായാൽ കർശനമായ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
 
കർണാടക സർക്കാർ നേരത്തെ നടത്തിയ പരിശോധനാ ഫലങ്ങൾ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും തള്ളിക്കളഞ്ഞതോടെയാണ് വിഷയം ദേശീയതലത്തിൽ തന്നെ വലിയ തർക്കത്തിന് വഴിതുറന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധന നടത്തിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം എന്തായിരിക്കും എന്നതിനെക്കുറിച്ച് ദേശീയ തലത്തിലും വലിയ ആകാംക്ഷയും വൻ ചർച്ചകളുമാണ് ഉയരുന്നത്.