ഇന്ധന വില വീണ്ടും കൂടി ; വില ഉയരുന്നത് പത്തു ദിവസത്തിനിടെ മൂന്നാം തവണ
ഇന്ധന വില വീണ്ടും കൂടി ; വില ഉയരുന്നത് പത്തു ദിവസത്തിനിടെ മൂന്നാം തവണ
തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി.
May 23, 2026, 07:31 IST
പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.
പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപ . ഡീസല്‍ വില കൊച്ചിയില്‍ 99.54 ആയി.