ഫ്രഷ്‌കട്ട് സമരം; ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ മുന്നോടിയായി രേഖകള്‍ അറ്റസ്റ്റ് ചെയ്യാനാണ് ബാബു കുടുക്കില്‍ എത്തിയത്

 

ഒളിവില്‍ കഴിയുന്ന ബാബു തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ മുന്നില്‍ ഹാജരായിരുന്നു.

കോഴിക്കോട് ഫ്രഷ്‌കട്ട് സമരത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഡാലോചന അടക്കമുള്ള കേസുകളില്‍ പ്രതിയായ സമര സമിതി ചെയര്‍മാന്‍ ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നിലവില്‍ ഒളിവില്‍ കഴിയുന്ന ബാബു തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ മുന്നില്‍ ഹാജരായിരുന്നു.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ മുന്നോടിയായി രേഖകള്‍ അറ്റസ്റ്റ് ചെയ്യാനാണ് ബാബു കുടുക്കില്‍ എത്തിയത്. ഇതിനായി സഹായങ്ങള്‍ ഒരുക്കിയ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യും എന്ന് മനസ്സിലാക്കിയ ബാബു കുടുക്കില്‍ നേപ്പാളില്‍ എത്തി അവിടെ നിന്നും റോഡ് മാര്‍ഗമാണ് നാട്ടില്‍ എത്തിയത്.