കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം,100 ദിവസം പരീക്ഷണ ഓട്ടം
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും.ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.
Updated: Jun 8, 2026, 10:53 IST
ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും.ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര.കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 23 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. സ്ത്രീകളുടെ ടിക്കറ്റ് തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ബജറ്റില്‍ ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി യാത്രക്കാരായ സ്ത്രീകളുടെ കണക്കെടുപ്പും തുടങ്ങിയിരുന്നു.