ധ്യാനകേന്ദ്രത്തിലെ ആളുകളെന്ന് നടിച്ച് തട്ടിപ്പ് !!രോഗശാന്തിക്കായി പ്രാര്‍ഥന, സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; ഇടുക്കിയിൽ രണ്ടുസ്ത്രീകള്‍ അറസ്റ്റില്‍

ഇടുക്കിയിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾകൂടി പിടിയിൽ. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്.

 

കരിമണ്ണൂർ : ഇടുക്കിയിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾകൂടി പിടിയിൽ. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്. പള്ളിക്കാമുറി പാഴൂക്കരയിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ എത്തിയത്. സ്ത്രീയുടെ വിശ്വാസമാർജിച്ച ശേഷം പല ദിവസങ്ങളിയായി രോഗശാന്തിക്കായി പ്രാർഥന നടത്തിയശേഷം തിരികെ എത്തിക്കാമെന്ന് പറഞ്ഞ് മാല, മോതിരം, പണം ഉൾപ്പെടെ വാങ്ങി.

അവസാനം അഞ്ചു പവന്റെ മാലയും കൊണ്ടുപോയി. ഇവ ഒന്നും തിരികെ എത്തിക്കാതായതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ പാറക്കടവ് കോളനിയിലെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

എന്നാൽ, ഉഷയെയും ദേവിയെയും പോലീസിന് കണ്ടെത്താനായില്ല. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ കുടുങ്ങുകയായിരുന്നു.