അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും
ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് എസ്‌ഐടി പരിശോധിക്കും.
ലയണല്‍ മെസ്സി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും. അന്വേഷണത്തിന് എസ്‌ഐടിയെ നിയമിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് എസ്‌ഐടി പരിശോധിക്കും. മുന്‍ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തോ എന്നും സ്‌പോണ്‍സര്‍ക്ക് നിയവിരുദ്ധ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായം ചെയ്‌തോ എന്നും അന്വേഷിക്കും. വിദേശ പണമിടപാടുകളില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ എസ്‌ഐടിയുടെ ചുമതല ഏല്‍പ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.