പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ്

ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ
 
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി.

കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നൽകിയത്.