ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍
യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്
ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്
തൊടുപുഴ: യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് സംഘം ഷാജനെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവിരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതും ഷാജന്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.