മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ
മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ
നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു. വാഹനം നിര്‍ത്താതെ കടന്നുപോയി. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി, കളക്ട്രേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.