ഒറ്റ ദിവസത്തില്‍ ഫോര്‍ട്ട് പൊലീസ് കൈമാറിയത് നഷ്ടമായ 30 പേരുടെ മൊബൈല്‍ ഫോണുകള്‍

പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ്, ടി ഫറാഷ് ഐ പി എസ് എന്നിവര്‍ തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ചാണ് യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് ഫോണ്‍ കൈമാറിയത്.

5 ലക്ഷത്തോളം രൂപ വില വരുന്ന മുപ്പതോളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി.

തലസ്ഥാന നഗരിയിലെ ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 5 ലക്ഷത്തോളം രൂപ വില വരുന്ന മുപ്പതോളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി. കിഴക്കെകോട്ട, പഴവങ്ങാടി ഭാഗങ്ങളില്‍ നിന്നും മെബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നെന്ന് നിരന്തരമായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് എസ് എച്ച ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പോര്‍ട്ടലിന്റെ സഹായത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു.

പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ്, ടി ഫറാഷ് ഐ പി എസ് എന്നിവര്‍ തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ചാണ് യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് ഫോണ്‍ കൈമാറിയത്.