ഇടുക്കിയിൽ  പ്രഭാതസവാരിക്കിറങ്ങിയ വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

ആനച്ചാൽ  ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.

 


ഇടുക്കി:ആനച്ചാൽ  ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.

ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്പോൾ നായ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ഇവിടെയെത്തി വാക്സിനെടുത്തു.

എന്നാൽ, ഏതാനും ദിവസംകൂടി ആശുപത്രിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.