തൊണ്ടിമുതല്‍ കേസില്‍ മുന്‍ എം എല്‍ എ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

ശിക്ഷ മരവിപ്പിച്ചില്ലെങ്കില്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

 

ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് ഉത്തരവ് പറയും.

തൊണ്ടിമുതല്‍ കേസില്‍ മുന്‍ എം എല്‍ എ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. നെടുമങ്ങാട് കോടതിയുടെ മൂന്ന് വര്‍ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് ഉത്തരവ് പറയും. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കില്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

വാദം കേള്‍ക്കുന്നതിനിടെ ആന്റണി രാജുവിന് അനുകൂലമായ പരാമര്‍ശം ആണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ക്രിത്രൃമം നടത്തിയത് ആന്റണി രാജു ആണെന്ന് പറയാനാകുമോ എന്നും സാഹചര്യ തെളിവ് മാത്രമല്ലെ എന്നും കോടതി ആരാഞ്ഞിരുന്നു.നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന ആന്റണി രാജുവിന് കോടതി ഉത്തരവ് നിര്‍ണായകം.