മുന്‍ മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാം; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്‌ഐടി അന്വേഷണത്തിന് അനുമതി

വി. അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

 


വി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പെട്ട മെസ്സി കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ഉത്തരവിറങ്ങി. അഴിമതി നിരോധന വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന് കേസന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വി. അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.


വി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വി. അബ്ദുറഹിമാന്‍, പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, യു. ഷറഫലി എന്നിവരെ പ്രതിചേര്‍ത്തായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഈ മൂന്ന് പേരെക്കൂടാതെ പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ പേര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.