മുന്‍ മന്ത്രി യു എ ബീരാന്റെ മകള്‍ താഹിറ അന്തരിച്ചു

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ യു എ ബീരാന്റെ മകള്‍ യു എ താഹിറ (61) അന്തരിച്ചു. വേള്‍ഡ് കെഎംസിസി ട്രഷറര്‍ യു എ നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനി മലബാര്‍ ഹില്‍സിലെ ജനെല്ലിക്ക മജീദിന്റെ ഭാര്യയുമാണ്.

 

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദില്‍ നടക്കും

കോഴിക്കോട്: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ യു എ ബീരാന്റെ മകള്‍ യു എ താഹിറ (61) അന്തരിച്ചു. വേള്‍ഡ് കെഎംസിസി ട്രഷറര്‍ യു എ നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനി മലബാര്‍ ഹില്‍സിലെ ജനെല്ലിക്ക മജീദിന്റെ ഭാര്യയുമാണ്.

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദില്‍ നടക്കും. മാതാവ് എ പി ഖദീജാബി. മക്കള്‍: താജിദ്, തനൂജ. മരുമക്കള്‍: ഹനാന ബാസിയ, നബീല്‍ നജീബ്. സഹോദരങ്ങള്‍: യു എ കബീര്‍, യു എ സഗീര്‍, യു എ ഷബീര്‍, യു എ സാബിറ.