എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീര്‍ത്ത് മുസ്ലിം ലീഗ്

മുന്‍ മന്ത്രി എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീര്‍ത്ത് മുസ്ലിം ലീഗ്.49 ലക്ഷം രൂപ ബാങ്കില്‍ അടച്ചു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്.

 

58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്.

കോഴിക്കോട്: മുന്‍ മന്ത്രി എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീര്‍ത്ത് മുസ്ലിം ലീഗ്.49 ലക്ഷം രൂപ ബാങ്കില്‍ അടച്ചു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്.

നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ് വന്നത്. 48 ലക്ഷം രൂപ 31 ന് അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. നിരവധി വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്തെന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്നാണ് തന്‍റെ നിലപാടെന്നും മുനീർ പറഞ്ഞു.

58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്. എംഎല്‍എയും മന്ത്രിയും ആയിരുന്ന മുനീറിന്‍റെ വീട് ജപ്തിയിലേക്ക് എത്തിയത് വലിയ ചർച്ചയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് മുനീറിന് ഇത്തവണ ലീഗ് സീറ്റ് നൽകിയിരുന്നില്ല