മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രിജേഷ് അന്തരിച്ചു
മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന്‍ മാമ്പറ്റ എം ബി ബ്രിജേഷ് (44) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
Updated: Aug 12, 2026, 12:19 IST
പാലക്കാട്: മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന്‍ മാമ്പറ്റ എം ബി ബ്രിജേഷ് (44) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മൃതദേഹം കയിലിയാട് വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം നാലുമണിയോടെ സംസ്‌കരിക്കും. വിദേശത്താണ് ജോലി.അച്ഛന്‍: എം. ബാലകൃഷ്ണന്‍ നായര്‍, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഘമിത്ര.