തൃശൂരിൽ കൈക്കൂലി കേസില്‍ കെഎസ്ഇബി മുന്‍ എന്‍ജിനീയര്‍ക്ക് ഏഴ് വര്‍ഷം തടവ്
കൈക്കൂലി കേസില്‍ കെഎസ്ഇബി മുന്‍ എന്‍ജിനീയര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ.
തൃശൂര്‍: കൈക്കൂലി കേസില്‍ കെഎസ്ഇബി മുന്‍ എന്‍ജിനീയര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അധിക വൈദ്യുതി ലോഡ് അനുവദിക്കുന്നതിനായി കണക്ഷന്‍ മാറ്റി നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കുന്നംകുളം കെഎസ്ഇബിയിലെ മുന്‍ അസി. എന്‍ജിനീയറായ കൊല്ലം തഴവ സ്വദേശിയുമായ കെ. ശശിയെ ആണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2014 ലാണ് സംഭവം.
കൈക്കൂലി പണവുമായി എന്‍ജിനീയറെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ.എം. രതീഷാണ് പ്രതിയെ ശിക്ഷിച്ചത്. തൃശൂര്‍ വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡിവൈഎസ്പിയും നിലവില്‍ വിജിലന്‍സ് ഡയറക്്റ്ററേറ്റിലെ സൂപ്രണ്ടുമായ ജ്യോതിഷ് കുമാര്‍, മുന്‍ ഡിവൈഎസ്പി എ. രാമചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ. ഷൈലജന്‍ ഹാജരായി.