പവർകട്ടില്ലാത്ത 10 വർഷമെന്ന പിണറായി സർക്കാരിന്റെ വാദം തെറ്റ്; ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നെന്ന് മുൻ കെഎസ്ഇബി ചെയർമാർ ബിജു പ്രഭാകർ
പവർകട്ടില്ലാത്ത 10 വർഷമെന്ന പിണറായി സർക്കാരിന്റെ വാദം തെറ്റാണെന്ന് മുൻ കെഎസ്ഇബി ചെയർമാർ ബിജു പ്രഭാകർ ഐഎഎസ്. പിണറായി സർക്കാരിന്‍റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നതായി ബിജു പ്രഭാകർ വ്യക്തമാക്കി.
Apr 29, 2026, 16:13 IST
തിരുവനന്തപുരം: പവർകട്ടില്ലാത്ത 10 വർഷമെന്ന പിണറായി സർക്കാരിന്റെ വാദം തെറ്റാണെന്ന് മുൻ കെഎസ്ഇബി ചെയർമാർ ബിജു പ്രഭാകർ ഐഎഎസ്. പിണറായി സർക്കാരിന്‍റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നതായി ബിജു പ്രഭാകർ വ്യക്തമാക്കി. താൻ ചെയർമാനായിരിക്കെ പല തവണ നടപ്പാക്കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയയാണെന്നും കേരളം നമ്പർ വൺ ആണെന്ന് വിശ്വസിക്കുന്നത് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ നേതൃത്വം അഴിമതി നടത്തുന്നത് ഉദ്യോഗസ്ഥർ മുഖേനയാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നല്ല ഭരണാധികാരികളെ ആവശ്യമുണ്ടെന്നും ബിജു പ്രഭാകർ പറയുന്നു."നാം നമ്മെ കൊള്ളയടിക്കുമ്പോൾ" എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകായയിരുന്നു ബിജു പ്രഭാകർ.