കില മുൻ ഡയറക്ടർ  ഡോ. പി.പി ബാലൻ ആസൂത്രണ ബോർഡിലേക്ക്; സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പുതിയ അംഗങ്ങളെ നിയമിച്ചു

സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് (Kerala State Planning Board) പുതിയ നാല് അംഗങ്ങളെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബോർഡിന്റെ ഉപദേശക-ആസൂത്രണ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാബല്യത്തോടെയാണ് നിയമനം.

 

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് (Kerala State Planning Board) പുതിയ നാല് അംഗങ്ങളെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബോർഡിന്റെ ഉപദേശക-ആസൂത്രണ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാബല്യത്തോടെയാണ് നിയമനം.

ജി. വിജയരാഘവൻ (തിരുവനന്തപുരം), ഡോ. പി. പി. ബാലൻ (കണ്ണൂർ),ശ്രീധർ രാധാകൃഷ്ണൻ (തിരുവനന്തപുരം),
വരുൺ സന്തോഷ് (ന്യൂഡൽഹി) എന്നിവരാണ് പുതിയ അംഗങ്ങൾ.

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഓഗസ്റ്റ് 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ്  പുറപ്പെടുവിച്ചത്. ഗവർണറുടെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്.

കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി ഡോ. പി.പി ബാലൻ മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻ്റ്, കില ഡയറക്ടർ, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സ്പെഷ്യൽ അഡ്വൈസർ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിൽ പഞ്ചായത്ത് രാജ് മന്ത്രാലയ ഉപദേശകനും ആയിരുന്നു.