നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ് ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്ഐടി ഇന്ന് മറുപടി നല്‍കും.
മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും.
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും. കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്ഐടി ഇന്ന് മറുപടി നല്‍കും.
പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ആധികാരികത തെളിയിക്കുന്ന ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും അതിരുവിട്ട ഇടപെടല്‍ ഉണ്ടായില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഭാഗം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആവാത്തതിനെ തുടര്‍ന്ന് അഞ്ചു പ്രതികളും ഒളിവില്‍ തുടരുകയാണ്. വിശദവാദം കേട്ട ശേഷം ഇന്നുതന്നെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി പറഞ്ഞേക്കും.