അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാണാതായ വനപാലകര്‍ തിരിച്ചെത്തി
അട്ടപ്പാടിയിലെ കണ്ണിക്കര വനപ്രദേശത്താണ് വനപാലകര്‍ കടുവ സെന്‍സസിനായി പോയത്.
Dec 3, 2025, 07:37 IST
ഇന്നലെ വൈകിട്ടാണ് 2 വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചംഗസംഘം വനത്തില്‍ അകപ്പെട്ടത്.
പാലക്കാട് അട്ടപ്പാടിയില്‍ വനപ്രദേശത്ത് കടുവ സെന്‍സസിനിടെ കാണാതായ വനപാലകര്‍ തിരിച്ചെത്തി. ഇന്നലെ വൈകിട്ടാണ് 2 വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചംഗസംഘം വനത്തില്‍ അകപ്പെട്ടത്.
അട്ടപ്പാടിയിലെ കണ്ണിക്കര വനപ്രദേശത്താണ് വനപാലകര്‍ കടുവ സെന്‍സസിനായി പോയത്. എന്നാല്‍ വഴി അറിയാതെ സംഘം വനത്തിനകത്ത് കുടുങ്ങി പോകുകയായിരുന്നു. പിന്നീട് ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായത്. എന്നാല്‍ ഇവരെ കണ്ടെത്തിയെങ്കില്‍ കൂടിയും ഇന്നലെ പ്രദേശത്ത് കനത്തമഴ പെയ്തതിനാല്‍ ഇവരെ മടക്കി കൊണ്ട് വരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഇവരെ ആര്‍ ആര്‍ ടി സംഘം തിരിച്ചെത്തിച്ചത്.