വിദേശയാത്രകള്‍ വീണ്ടും സജീവമാകുമെന്ന് സുചന; 15 ലക്ഷത്തിലേറെ പുതിയ പാസ്പോര്ട്ടുകള്
പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരെല്ലാം ഒന്നിച്ചു പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്കിയതും കുത്തനെയുള്ള വര്‍ധനയ്ക്കു കാരണമായി എന്നാണ് വിലയിരുത്തുന്നത്.
Jan 7, 2023, 09:26 IST
കൊച്ചിയില്‍ ഒരു വര്‍ഷം ഇത്രയധികം പാസ്പോര്ട്ടുകള് നല്‍കുന്നത് ആദ്യമാണ്.
കൊവിഡ് കാലങ്ങളില്‍ വിദേശയാത്രകള്‍ വലിയ തോതില്‍ കുറഞ്ഞത് നാം എല്ലാവരും കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ അയവ് വന്നതോടെ വിദേശയാത്രകള്‍ പോകാനുള്ള മലയാളികളുടെ ആഗ്രഹവും ഇരട്ടിച്ചിരിക്കുകയാണ്. ഈ സൂചന നല്‍കുന്നതാണ് പാസ്പോര്‍ട്ട് എടുക്കുന്നതിലെ വലിയ വര്‍ധനവ് ചൂണ്ടിക്കാണിക്കുന്നത്.