'യാത്രക്കാരുടെ ശ്രദ്ധക്ക്..പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു
പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു.ഇവയില്‍ മൂന്നെണ്ണം ഇതിനകം സർവീസ് ആരംഭിച്ചു. നാലാമത്തെ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കുമെന്നും റെയില്‍വേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
രണ്ട് പ്രതിദിന ട്രെയിനുകളുടെ സർവീസ് കണ്ണൂരില്‍ നിന്ന് കോഴിക്കോട് വരെയും ഒരു പ്രതിദിന ട്രെയിനിന്റെ സർവീസ് കോഴിക്കോട് നിന്നു പാലക്കാട് വരെയും നീട്ടിയിട്ടുമുണ്ട്.
പാലക്കാട് : പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു.ഇവയില്‍ മൂന്നെണ്ണം ഇതിനകം സർവീസ് ആരംഭിച്ചു. നാലാമത്തെ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കുമെന്നും റെയില്‍വേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
പുതിയ ട്രെയിനുകളെല്ലാം പാലക്കാട്, പൊള്ളാച്ചി വഴിയായിരിക്കും സർവീസ് നടത്തുക. കർണാടകയിലെയും കേരളത്തിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സർവീസുകളാണിവ.
ഇതിനു പുറമേ യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ട് പ്രതിദിന ട്രെയിനുകളുടെ സർവീസ് കണ്ണൂരില്‍ നിന്ന് കോഴിക്കോട് വരെയും ഒരു പ്രതിദിന ട്രെയിനിന്റെ സർവീസ് കോഴിക്കോട് നിന്നു പാലക്കാട് വരെയും നീട്ടിയിട്ടുമുണ്ട്. പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ ഈ മാസം പുതിയ മെമു സർവീസും ആരംഭിച്ചിട്ടുണ്ട്.
പുതിയ പ്രതിവാര ട്രെയിനുകള്‍
മംഗളൂരു സെൻട്രല്‍-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്(16622): മാർച്ച് 14 മുതല്‍ എല്ലാ ശനിയാഴ്ചയും രാത്രി 7.30നു മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.50നു രാമേശ്വരത്തെത്തും. രാമേശ്വരം-മംഗളൂരു പ്രതിവാര എക്സ്‌പ്രസ്(16621)-മാർച്ച് 15 മുതല്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 3.30നു രാമേശ്വരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിലെത്തും.
മംഗളൂരു ജംഗ്ഷൻ-തിരുനെല്‍വേലി ജംഗ്ഷൻ പ്രതിവാര എക്സ്‌പ്രസ്(16707)- ഇന്ന് മുതല്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് തിരുനെല്‍വേലിയിലെത്തും. തിരുനെല്‍വേലി-മംഗളൂരു എക്സ്‌പ്രസ്(16708)-മാർച്ച് 18 മുതല്‍ എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.45നു തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55നു മംഗളൂരുവിലെത്തും.
മൂന്ന് ട്രെയിനുകള്‍ ദീർഘിപ്പിച്ചു
മംഗളൂരു സെൻട്രല്‍-കോഴിക്കോട് ഡെയ്‌ലി എക്സ്‌പ്രസിന്റെ(16610) സർവീസ് മാർച്ച് 16 മുതല്‍ പാലക്കാട് വരെ ദീർഘിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നു മംഗളൂരു വഴി കണ്ണൂർ വരെയുള്ള പ്രതിദിന എക്സ്‌പ്രസ്(16511) മാർച്ച് 15 മുതല്‍ കോഴിക്കോട് വരെ സർവീസ് നടത്തും. ഇതേ ട്രെയിനിന്റെ മടക്ക സർവീസ്(16512) ഇനി മുതല്‍ കോഴിക്കോട് നിന്നായിരിക്കും ആരംഭിക്കുക. തുടർന്ന് കണ്ണൂർ, മംഗളൂരു വഴി ബെംഗളൂരുവിലെത്തും.