എറണാകുളം ആര്‍ടിഒക്ക് ഭക്ഷ്യ വിഷബാധ ; തൃക്കാക്കരയിലെ ഹോട്ടല്‍ ആര്യാസ് പൂട്ടിച്ചു

എറണാകുളം : എറണാകുളം തൃക്കാക്കരയിലെ ആര്യാസില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതിനെതുടര്‍ന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവി
 

എറണാകുളം : എറണാകുളം തൃക്കാക്കരയിലെ ആര്യാസില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതിനെതുടര്‍ന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടല്‍ ആര്യാസ് ആണ് പൂട്ടിച്ചത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടര്‍നടപടികള്‍ എടുക്കുക.