ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിച്ച് ഫ്ലൈനാസ്; എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നീട്ടി

സൗദി ദേശീയ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. നവംബർ 3 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) സർവീസ് നടത്തുക. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10-ന് കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 11.00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.50-ഓടെ ജിദ്ദയിലെത്തും

 

കോഴിക്കോട്: സൗദി ദേശീയ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. നവംബർ 3 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) സർവീസ് നടത്തുക. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10-ന് കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 11.00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.50-ഓടെ ജിദ്ദയിലെത്തും. വർഷങ്ങൾക്ക് ശേഷമുള്ള ഈ സർവീസ് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് നവംബർ 14 വരെ നീട്ടി. ജിദ്ദ, റിയാദ്, ദമാം സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്തവർക്ക് സൗജന്യമായി തീയതി മാറ്റാനുള്ള സൗകര്യം കമ്പനി നൽകുന്നുണ്ട്. ഒക്ടോബർ 30-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.