മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയിലെ മലവെള്ളപ്പാച്ചില്‍; മരണം അഞ്ചായി
മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. കാണാതായ ഒരാള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകീട്ട് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു
മലപ്പുറം: മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. കാണാതായ ഒരാള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇതോടെ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകലിലുണ്ടായ വിവിധ മഴക്കെടുതികളില്‍ മരണം ഒമ്പതായി ഉയര്‍ന്നു. മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേര്‍ പുറത്തു നിന്നും വന്നവരാണെന്നും, ഒരു സ്ത്രീ മാത്രമാണ് പ്രദേശവാസിയായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) യാണ് പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ടത്.
ഇന്നലെ വൈകീട്ട് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തും.