പ്രളയ സാധ്യതാ മുന്നറിയിപ്പ്; കരമന നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര ജല കമ്മീഷൻ

അപകടമായ രീതിയില്‍ ജലനിരപ്പുയർന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര ജല കമ്മീഷൻ

 

ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നാല്‍ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാൻ തയ്യാറാവണം

തിരുവനന്തപുരം:  അപകടമായ രീതിയില്‍ ജലനിരപ്പുയർന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര ജല കമ്മീഷൻ. അതേസമയം ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നാല്‍ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാൻ തയ്യാറാവണം എന്നും നിർദേശമുണ്ട്.