കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.

 

യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് സർവിസ് റദ്ദാക്കിയ വിവരം അറിയിച്ചത്.

കൊച്ചി: യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.

യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് സർവിസ് റദ്ദാക്കിയ വിവരം അറിയിച്ചത്. രാത്രി 9.45നുള്ള ഇൻഡിഗോയുടെ സർവിസും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്ട് നിന്നും കുവൈറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുവിട്ടു.

ഐഎക്സ് 393 വിമാനമാണ് പകുതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടത്.നേരത്തെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (ടി-1) തിങ്കളാഴ്ച മുതൽ ആണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്