'കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നത് കൊണ്ട് വിമാനങ്ങള്‍ക്ക് ഗുണം , ജനങ്ങള്‍ക്കല്ല';കോണ്‍ഗ്രസിനെ പരിഹസിച്ച് എം എ ബേബി
'ഇത് ഐക്യജനാധിപത്യ മുന്നണിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഐക്യമില്ല.
May 12, 2026, 07:01 IST
ആരെ തെരഞ്ഞെടുക്കും എന്നതിനെ സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും മത്സരം നടക്കുകയാണെന്ന് എം എ ബേബി പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. യുഡിഎഫ് മുന്നണിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്ന് എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്നതിനെ സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും മത്സരം നടക്കുകയാണെന്ന് എം എ ബേബി പറഞ്ഞു.
'ഇത് ഐക്യജനാധിപത്യ മുന്നണിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഐക്യമില്ല. ഡസന്‍ കണക്കിന് ആളുകളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ച് കേരളത്തിലേക്കും പോകുന്നത്. ഇത് വ്യത്യസ്തമായ എയര്‍ലൈനുകള്‍ക്ക് മാത്രമേ ലാഭമുണ്ടാക്കുകയുള്ളു. ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഗുണമില്ല', എം എ ബേബി പരിഹസിച്ചു. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.