“ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കൂ” ; വിമാനയാത്രാ വിവാദത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി
മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കൂ” എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ അദ്ദേഹം, മുൻപിൽ നിന്ന് മാധ്യമപ്രവർത്തകരെ നീക്കാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
Updated: Sep 25, 2026, 15:01 IST
ഇടുക്കി: മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കൂ” എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ അദ്ദേഹം, മുൻപിൽ നിന്ന് മാധ്യമപ്രവർത്തകരെ നീക്കാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ചാർട്ടേർഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചോദ്യങ്ങൾ ഉയർന്നതോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തനിക്ക് വിമാനം ക്രമീകരിച്ചു നൽകിയത് ഒരു മലയാളി സ്പോൺസറാണെന്നും, സർക്കാരിന്റെ ഖജനാവിന് ഇതിലൂടെ നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. ആവശ്യാനുസരണം ഇത്തരം സഹായങ്ങൾ ഇനിയും സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.