കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനത്തും ഫ്‌ലക്‌സ്

പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്.

 

നേരത്തെ, പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു. 'കെ.സി നയിച്ചു, കേരളം ജയിച്ചു' എന്നായിരുന്നു ഫ്‌ലക്‌സിലെ എഴുത്ത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്‌ലക്‌സ്. കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിനു മുന്നിലാണ് ഫ്‌ലക്‌സ്. നേരത്തെ, പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു. 'കെ.സി നയിച്ചു, കേരളം ജയിച്ചു' എന്നായിരുന്നു ഫ്‌ലക്‌സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്.


അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പതിമൂന്നാം വയസ്സില്‍ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്‍ക്കും. ജീവന്‍ പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.