മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു
യോഗത്തില്‍ ആളുകള്‍ പറഞ്ഞ അനുഭവങ്ങള്‍ മെമ്മറി കാര്‍ഡില്‍ ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.
മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു
താരസംഘടനയായ അമ്മയില്‍ ഉയര്‍ന്ന മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ആളുകള്‍ പറഞ്ഞ അനുഭവങ്ങള്‍ മെമ്മറി കാര്‍ഡില്‍ ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.
കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാര്‍ഡിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയര്‍ന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.