സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി. ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന്  കേന്ദ്രമന്ത്രി സുരേഷ് ഗോപി  എംപി അറിയിച്ചു. 

 

ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന്  കേന്ദ്രമന്ത്രി സുരേഷ് ഗോപി  എംപി അറിയിച്ചു. 

തൃശൂർ : ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി. ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന്  കേന്ദ്രമന്ത്രി സുരേഷ് ഗോപി  എംപി അറിയിച്ചു. 

എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്, കൊല്ലം - എറണാകുളം മെമു, പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് എന്നിവയാണ് സ്ഥിരം സര്‍വീസുകളായി ഇനി ഓടുന്നത്. ഇതില്‍ മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് മാര്‍ച്ച്‌ 16 മുതല്‍ പാലക്കാട് വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിര സർവീസുകള്‍ - മാർച്ച്‌ 16 മുതല്‍:

എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): എറണാകുളത്ത് നിന്ന് മാർച്ച്‌ 18-നും വേളാങ്കണ്ണിയില്‍ നിന്ന് മാർച്ച്‌ 19-നും സ്ഥിര സർവീസ് ആരംഭിക്കുന്നു.

തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച്‌ 16 മുതല്‍ തിരുവനന്തപുരത്ത് നിന്നും മാർച്ച്‌ 17 മുതല്‍ മംഗളൂരുവില്‍ നിന്നും സ്ഥിര സർവീസായി ഓടും.

കൊല്ലം - എറണാകുളം MEMU (66328/27): ആഴ്ചയില്‍ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് മാർച്ച്‌ 16 മുതല്‍.

പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611): മാർച്ച്‌ 16 മുതല്‍ പ്രതിദിന സർവീസായി മാറും.

മംഗളൂരു സെൻട്രല്‍ - പാലക്കാട് എക്സ്പ്രസ് (16610): മാർച്ച്‌ 16 മുതല്‍ പാലക്കാട് വരെ നീട്ടിയ സ്ഥിര സർവീസ് ആരംഭിക്കുന്നു.