ഇടുക്കി ആനച്ചാലിലെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി
ഇടുക്കി മൂന്നാറിന് സമീപം ആനച്ചാലില്‍ സ്ഥാപിച്ച സ്വകാര്യ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി. 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേരെയാണ് ഫയര്‍ഫോഴ്‌സ് താഴെ എത്തിച്ചത്.
Updated: Nov 28, 2025, 16:54 IST
ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി.
ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം ആനച്ചാലില്‍ സ്ഥാപിച്ച സ്വകാര്യ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി. 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേരെയാണ് ഫയര്‍ഫോഴ്‌സ് താഴെ എത്തിച്ചത്.
സംവിധാനത്തെ മുകളിലേക്ക് ഉയര്‍ത്തുന്ന ക്രെയിനിന്റെ ഹൈഡ്രോളിക് തകരാറാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി.
അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി